കൊല്ലം: പുതുവർഷത്തിൽ നവസൗരഭ്യത്തോടെ ആശ്രാമം മൈതാനിയിൽ ഫ്ലവർ ഷോ. നാടൻ തെറ്റിപ്പൂവും ചെമ്പരത്തിയും മുതൽ വിദേശിയായ ബോൺസായി വരെയുമുള്ള വിശാല ഷോയാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം റോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫ്ലവർ ഷോ ഞായറാഴ്ച സമാപിക്കും.
ചുവപ്പ്, വെള്ള, മഞ്ഞ തുടങ്ങി ഒട്ടേറെ നിറങ്ങളിലുള്ള ഒൻപത് ഇനം റോസാപ്പൂക്കൾ, ഡാലിയ, സീനിയ, ഹൈഡ്രാഞ്ചി, സിലോഷിയ തുടങ്ങിയവ ഷോയുടെ പ്രധാന ആകർഷണമാണ്. സമാപന ദിനമായ നാളെ മേളയിൽ വൻ വിലക്കുറവുണ്ട്. പതിനായിരം മുതൽ ഒന്നരലക്ഷം വരെ വരുന്ന ബോൺസായി ഉൾപ്പെടെയുള്ളവ പകുതി വിലയ്ക്ക് ലഭിക്കും. ഷോയുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പൂക്കൾക്കു പുറമേ കളിപ്പാട്ടങ്ങൾ, വിത്തുകൾ, കാർഷിക ഉപകരണങ്ങൾ, ഫുഡ് കോർട്ട് സൗകര്യങ്ങളുമുണ്ട്. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |