SignIn
Kerala Kaumudi Online
Friday, 23 October 2026 1.00 AM IST

ശ്രീനാരായണഗുരു ഓപ്പൺ യൂണി. ആസ്ഥാന മന്ദിരത്തിന് സ്ഥലം വാങ്ങാൻ 26.02 കോടി

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ കൊല്ലം മുണ്ടയ്ക്കലിൽ, നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന 3.29 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 26.02 കോടി രൂപയുടെ സാമ്പത്തിക അനുമതിയായി.

മുണ്ടയ്ക്കലെ ഭൂമി വാങ്ങാൻ ഉന്നത വിദ്യാഭ്യാസ, റവന്യു വകുപ്പുകൾ നൽകിയ ശുപാർശകൾ ധനകാര്യ വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമിക്ക് സെന്റിന് 3.20 ലക്ഷം രൂപ കണക്കാക്കിയ വിലനിർണയ റിപ്പോർട്ട് കഴി‌ഞ്ഞ ഒക്ടോബർ അവസാനവാരമാണ് ജില്ലാ ഭരണകൂടം റവന്യു വകുപ്പിന് കൈമാറിയത്. റവന്യു വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പരിശോധനകൾക്ക് ശേഷമാണ് ഫയൽ ധനവകുപ്പിൽ എത്തിയത്. ജില്ലാ ഭരണകൂടം ശുപാർശ ചെയ്ത വില ധനവകുപ്പ് മാറ്റം വരുത്താതെ അംഗീകരിക്കുകയായിരുന്നു.

സാമ്പത്തിക അനുമതി അടിസ്ഥാനമാക്കി മുണ്ടയ്ക്കലെ ഭൂമി വാങ്ങാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഭരണാനുമതി നൽകും. ഉത്തരവ് സഹിതം ഓപ്പൺ യൂണിവേഴ്സിറ്റി പണത്തിനായി ധനവകുപ്പിന് കത്ത് നൽകും. പണം അനുവദിക്കുന്നതോടെ ഓപ്പൺ യൂണിവേഴ്സിറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറി ഭൂമിയുടെ രജിസ്ട്രേഷൻ നടത്തും.

 പ്രാഥമിക മാസ്റ്റർ പ്ലാൻ

ആസ്ഥാന മന്ദിരം നിർമ്മാണത്തിനായി കോഴിക്കോട് എൻ.ഐ.ടി തയ്യാറാക്കിയ പ്രാഥമിക മാസ്റ്റർ പ്ലാൻ ഇന്നലെ സർവകലാശാല അധികൃതർ പരിശോധിച്ചു. നിർദ്ദേശിച്ച മാറ്റങ്ങൾ സഹിതം വൈകാതെ അന്തിമമാക്കും.

..............................

 വാങ്ങുന്നത്: 3.29 ഹെക്ടർ

 വില: സെന്റിന് 3.20 ലക്ഷം

 26.02 കോടിയുടെ ധനാനുമതി

.....................................

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്ഥലം വാങ്ങാൻ ധനാനുമതിയായതോടെ എൽ.ഡി.എഫ് സർക്കാരിന്റെ ഒരു വാഗ്ദാനം കൂടി നടപ്പായിരിക്കുകയാണ്

മന്ത്രി കെ.എൻ. ബാലഗോപാൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL