SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

മൺറോത്തുരുത്തിൽ പ്രളയ സമാനം തുലാവേലിയേറ്റം

മൺറോത്തുരുത്ത്: ദിവസങ്ങളായി തുടരുന്ന ശക്തമായ തുലാവേലിയേറ്റം മൺറോത്തുരുത്തിന്റെ താഴ്ന്ന പ്രദേശങ്ങളെ മുക്കി. നാനൂറിലധികം വീടുകളിൽ വെള്ളം കയറി. പാതിരാത്രിയോടെ ഇരച്ചുകയറുന്ന വെള്ളം പുലർച്ചെയോടെ ഇറങ്ങും.പ്രതിഭാസം ആവർത്തിക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ദുരിതത്തിലാണ്.

വെള്ളം ഇറങ്ങുമ്പോൾ വീടിനുള്ളിലും പുറത്തും ചെളിക്കുണ്ടാകും. നടവഴികളെല്ലാം ദുരിതപൂർണ്ണമാകും..ആവർത്തിച്ച് ഉണ്ടാകുന്ന ഈ ദുരിതത്തിന് സഹായമുണ്ടാകാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടികളില്ല. ഏറ്റവും ദുരിതമനുഭവിക്കുന്നത് ഗതാഗതം നടക്കാത്ത പെരുങ്ങാലം കിടപ്പുറം വടക്ക്, കിടപ്പുറം തെക്ക്, പട്ടം തുരുത്ത് വെസ്റ്റ് വാർഡുകാരാണ്. പട്ടംതുരുത്ത് ഈസ്റ്റ്, കൺട്രാം കാണി, നെന്മേനി തെക്ക്, നെന്മേനി, നെന്മേനി കിഴക്ക്, തൂമ്പുംമുഖം വാർഡുകളുടെ താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറും. പ്രളയത്തേക്കാൾ ദുരിതം വിതറുന്ന വേലിയേറ്റത്തെ ദുരന്തമായി അംഗീകരിച്ചിട്ടില്ലത്തതിനാൽ ജനം എല്ലാവർഷവും ദുരിതത്തിൽ കഴിയാനാണ് വിധി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL