പുനലൂർ: നഗരസഭയിലെ ചാലക്കോട് വാർഡിൽ മുഖം മൂടി ധരിച്ച് മോഷ്ടാക്കളെത്തി. ചാലക്കോട് ,അലുവകോളനി, തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് മുഖം മൂടി ധരിച്ച മോഷ്ടാക്കളെത്തിയത്. കഴിഞ്ഞ ദിവസം പട്ടാപ്പകൽപോലും മോഷണ ശ്രമമുണ്ടായി. വീട്ടുകാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോളേക്കും മോഷ്ടാക്കൾ ഗേറ്റ് തുറന്ന് ഓടി രക്ഷപ്പെട്ടു. അടുക്കളയിലെ പാത്രങ്ങളും മറ്റും പൊട്ടി നശിച്ച നിലയിൽ വീട്ടുടമ കണ്ടെത്തി. ചാലക്കോട് വാർഡിലെ ആറ് വീടുകളിൽ കഴിഞ്ഞ ഒരാഴ്ചയായി മുഖം മൂടി ധാരികൾ കയറി ഇറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞ് പുനലൂർ പൊലീസ് സ്ഥലത്തെ പരിശോധനകൾ നടത്തി. അന്വേഷണം ഊർജ്ജിതപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |