SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

തിരക്കഥയിൽ വില്ലനായി രാജേഷ്

കൊല്ലം/ അഞ്ചൽ: സൂത്രധാരനായ ദിബിൽകുമാർ ഒരുക്കിയ തിരക്കഥ അതേപടി നടപ്പാക്കിയ വില്ലനായിരുന്നു രാജേഷ്. ദിബിൽകുമാറിനൊപ്പം അവധിക്കെത്തിയ രാജേഷ്, രഞ്ജിനി പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് ആദ്യമെത്തിയത്.

അവിടെ ചികിത്സയിലുള്ള ഇടുക്കി സ്വദേശിയുടെ ബന്ധുവെന്ന പേരിൽ രഞ്ജിനി, അമ്മ ശാന്തമ്മ എന്നിവരുമായി അടുപ്പം സ്ഥാപിച്ചു. ഇടയ്ക്ക് രഞ്ജിനിയുടെ സഹോദരീ ഭർത്താവിനെ പരിചയമുണ്ടെന്നും പറഞ്ഞു. പ്രസവം കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് വന്നപ്പോൾ ഒപ്പം കൂടി. ശാന്തമ്മ ദിബിൽകുമാറിന്റെ വിവരങ്ങളെല്ലാം രാജേഷിനോട് മകനെപ്പോലെ വിശ്വസിച്ച് പറഞ്ഞു. കൃത്യത്തിന് രണ്ട് ദിവസം മുൻപ് രാജേഷ് രഞ്ജിനിയുടെ വീട്ടിലെത്തി. ദിബിൽകുമാർ തനിക്കൊപ്പം പഠാൻകോട്ട് റെജിമെന്റിലുണ്ടെന്നും ഒരു കത്ത് തന്നാൽ കൊടുക്കാമെന്നും പറഞ്ഞു. അന്ന് ശാന്തമ്മ ഫെബ്രുവരി 10ന് പഞ്ചായത്തിൽ പോകുന്ന കാര്യം രാജേഷിനോട് പറഞ്ഞിരുന്നു. ഈ വിവരം പ്രയോജനപ്പെടുത്തിയാണ് രാജേഷ് കൃത്യം നടപ്പാക്കിയത്.

 രാജേഷിന് ദിബിൽകുമാറിനോട്

കടപ്പാട്!

കാശ്മീരിൽ ജോലിക്കിടെ രാജേഷ് വലിയ തടാകത്തിൽ അകപ്പെട്ടു. മറ്റ് സഹപ്രവർത്തകരെല്ലാം നിലവിളിക്കുക മാത്രം ചെയ്തപ്പോൾ പ്രാണൻ പണയം വച്ച് രാജേഷിനെ ദിബിൽകുമാർ രക്ഷിച്ചിരുന്നു. ഇതിന്റെ കടപ്പാടിലാകാം രാജേഷ് ദിബിൽകുമാറിനായി രഞ്ജിനിയേയും പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നതെന്നാണ് പൊലീസിന് പഠാൻകോട്ടിലെ ഇവരുടെ സഹപ്രവർത്തകരിൽ നിന്നും ലഭിച്ച വിവരം.

ഇനി മരിച്ചാലും പ്രശ്നമില്ല

തന്റെ മകളെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയവർ പിടിയിലായതിനാൽ ഇനി താൻ മരിച്ചാലും പ്രശ്നമില്ലെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ പറഞ്ഞു. ആ ക്രൂരന്മാരെ നിയമത്തിന് മുന്നിലെത്തിക്കാൻ കയറാത്ത വാതിലുകളില്ല. അവർ എന്നെങ്കിലും പിടിയിലാകുമെന്ന് ഉറപ്പായിരുന്നു. അത്രത്തോളം ഞാൻ പ്രാർത്ഥിച്ചുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL