കൊല്ലം: അപസ്മാരത്തെ ഭയക്കേണ്ടെന്നും ഫലപ്രദമായ ചികിത്സയുണ്ടെന്നും കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ. ശ്യാംപ്രസാദ് പറയുന്നു.
സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ് അപസ്മാരം. ഇരുന്നൂറിൽ ഒരാൾക്ക് ഇത് കണ്ടുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മസ്തിഷകത്തെ ബാധിക്കുന്ന രോഗമാണിത്. മസ്തിഷ്കത്തിലെ കോശങ്ങളുടെ പ്രവർത്തന വ്യതിയാനമാണ് ഇതിന് കാരണം. പല കാരണങ്ങൾ കൊണ്ട് അസാധാരണമായ കറണ്ട് ഉത്പാദിപ്പിച്ച് അടുത്ത കോശങ്ങളിലേക്കും തലച്ചോറിന്റെ മറ്റ് ഭാഗങ്ങളിലേക്കും കടത്തിവിട്ട് തലച്ചോറിന്റെ പ്രവർത്തനം താറുമാറാക്കുന്നു. ഇത് തലച്ചോറിന്റെ ഒരു ഭാഗത്തെയോ തലച്ചോറിനെ മുഴുവനായോ ബാധിക്കാം. ഒരു ഭാഗത്ത് മാത്രം ബാധിക്കുമ്പോൾ അതിന് ഫോക്കൽ സീഷർ എന്നും തലച്ചോറിനെ മുഴുവൻ ബാധിക്കുമ്പോൾ ജനറലൈസ്ഡ് സീഷർ എന്നും പറയുന്നു.
സാധാരണ നമ്മൾ അപസ്മാരമെന്ന് പറയുമ്പോൾ ജനറലൈസ്ഡ് സീഷറാണ് മനസിൽ വരുക. പെട്ടെന്ന് ഉണ്ടാകുന്ന ബോധക്ഷയം, മുഖത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെയും പേശികൾക്കുണ്ടാകുന്ന വലിച്ച് മുറുക്കൽ, വിറയൽ, ശ്വാസം വിടാനുള്ള ബുദ്ധിമുട്ട്, വായിലൂടെ ഉമിനീരും പതയും വരുക, അറിയാതെ മല, മൂത്ര വിസർജ്ജനം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. താത്കാലികമായി ഉണ്ടാകുന്ന ഈ പ്രതിഭാസം ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ സാധാരണ കാണാറുള്ളു. ഇങ്ങനെയുണ്ടാകുന്ന രോഗാവസ്ഥയെയാണ് സീഷർ എന്ന് പറയുന്നത്. ഒന്നിലിധകം തവണ വരുമ്പോൾ വീണ്ടും വരാനുള്ള സാദ്ധ്യതയുള്ളത് കൊണ്ട് അതിന് എപ്പിലപ്സി അഥവാ ചുഴലി രോഗം എന്ന് പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്ന് 90 ശതമാനം അപസ്മാര രോഗികളെയും സുഖപ്പെടുത്താൻ കഴിയും. 70 ശതമാനം രോഗികൾക്ക് ശരിയായ അളവിൽ ശരിയായ മരുന്നുകൾ തുടർന്ന് കഴിക്കുന്നത് കൊണ്ട് മാത്രം അസുഖം ഭേദമാകും. ബാക്കിയുള്ള രോഗികൾക്ക് എപ്പിലപ്സിക്ക് വേണ്ടിയുള്ള ശസ്ത്രക്രിയ പല കേന്ദ്രങ്ങളിലും ചെയ്തുവരുന്നു. അതും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
ശങ്കേഴ്സിൽ ന്യൂറോ
മെഗാ മെഡിക്കൽ ക്യാമ്പ് 6 മുതൽ
കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ മുതൽ 11 വരെ നടക്കും. ശങ്കേഴ്സിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ. ശ്യാംപ്രസാദ്, ന്യൂറോ സർജൻ ഡോ. ജയകുമാരൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ. രൂരു ശാന്ത എന്നിവരുടെ നേൃത്വത്തിൽ രാവിലെ 9.30 മുതൽ ഒന്നു വരെയാണ് ക്യാമ്പ്.
ആനുകൂല്യം
പ്രയോജനപ്പെടുത്താം
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.
ഇളവുകൾ
കൺസൾട്ടേഷൻ ഫീസും ഇ.സി.ജിയും സൗജന്യം
ഇ.ഇ.ജി, എൻ.സി.എസ്, ഡോപ്ലർ എന്നിവയ്ക്ക് 30 ശതമാനം ഇളവ്
സി.ടി സ്കാനിന് 20 ശതമാനം ഇളവ്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |