കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ 22ന് ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന സൂചന പണിമുടക്കിന്റെ നോട്ടീസ് കളക്ടർക്ക് നൽകി. ജോയിന്റ് കൗൺസിൽ ഓഫീസിന് സമീപത്തു നിന്ന് ജീവനക്കാർ പ്രകടനമായി എത്തിയാണ് നോട്ടീസ് നൽകിയത്. തുടർന്ന് ചേർന്ന യോഗത്തിൽ സമരസമിതി ജില്ലാ ചെയർമാൻ കെ.എസ്. ഷിജു കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. അഭിലാഷ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടന നേതാക്കളായ എൻ. കൃഷ്ണകുമാർ, കെ.ബി. അനു, എസ്. സുമേഷ്, കെ. വിനോദ്, വി.ശശിധരൻപിള്ള, സതീഷ്.കെ.ഡാനിയൽ, ബിനു പട്ടേരി, സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ആർ. സുഭാഷ്, എം.ജി. പത്മകുമാർ, ആർ. അനി, എം. മനോജ്, എസ്. ജൂനിത, പി.വി. സബ്‌ജിത്, എ. നൗഷാദ്, കിഷോർ കുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |