SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

കെ.പി.സി.സി വിചാർ വിഭാഗ് എം.ടി അനുസ്മരണം

dcc-
കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.ടി സ്മൃതി ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.ടി സ്മൃതി ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാംഷി പഠന കേന്ദ്രം ഡയറക്ടർ എസ്. അജയകുമാർ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മധു മുണ്ടയ്ക്കൽ, പ്രസാധകനും എഴുത്തുകാരനുമായ വി.ടി. കുരിപ്പുഴ, ചലച്ചിത്ര പിന്നണി ഗായകൻ അഡ്വ. ആർ.എൽ. സരിൻ, ഡി. ഗീതാകൃഷ്ണൻ, ചെറുവയ്ക്കൽ ഗോപകുമാർ, ഡോ. പെട്രീഷ്യ ജോൺ,ശശി ഉദയഭാനു, മാർഷൽ ഫ്രാങ്ക്, മോഹൻ ജോൺ, ജോൺസൺ മേലതിൽ, പേരൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ പിള്ള, ചേത്തടി ശശി, റോസ് ആനന്ദ്, എം കെ. ജഹാംഗീർ, ജി.കെ. പിള്ള, നസീർ ഭായ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ആസാദ് ആശിർവാദ്, ആലംകോട് ഷെഹീദ, ഉണ്ണി പുത്തൂർ, ഉമസാന്ദ്ര, റസീന പത്തനാപുരം, തങ്കച്ചൻ വയൽവരത്ത്, ലതിക മങ്ങാട്, അപ്സര ശശികുമാർ, പെരുമൺ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL