SignIn
Kerala Kaumudi Online
Friday, 23 October 2026 11.22 AM IST

ചാക്യാർകൂത്തിൽ വീണ്ടും എ ഗ്രേഡുമായി അജയ്

photo
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്ത് മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന അജയ് വി.കുമാറിനെ അച്ഛൻ വേണുകുമാറും അമ്മ എസ്. മിനിയും സഹായിക്കുന്നു

തിരുവനന്തപുരം: പാണ്ഡവരുടെ ദൂതനായി ശ്രീകൃഷ്ണൻ കൗരവസഭയിലെത്തുന്ന കഥാസന്ദർഭം അജയ് ചാക്യാർ പറഞ്ഞപ്പോൾ സദസ് കണ്ണും കാതും കൂർപ്പിച്ചിരുന്നു. പ്രൊഫഷണൽ ടച്ചോടെ ചാക്യാർകൂത്ത് അവതരിപ്പിച്ചു തന്നെയാണ് കൊല്ലം പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ അജയ് വി.കുമാർ ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ എ ഗ്രേഡിന്റെ തുടർച്ചയുമായി.

കൊല്ലം ബാറിലെ അഭിഭാഷകനായ പാരിപ്പള്ളി മിനിലാൻഡിൽ വേണുകുമാറിന്റെയും അദ്ധ്യാപികയായ എസ്.മിനിയുടെയും മകനാണ് പത്താം ക്ളാസ് വിദ്യാർത്ഥിയായ അജയ് വി.കുമാർ. എട്ടാം ക്ളാസ് മുതൽ ചാക്യാർകൂത്ത് പഠിക്കുന്ന അജയ് ക്ഷേത്രങ്ങളിൽ പരിപാടി അവതരിപ്പിക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL