SignIn
Kerala Kaumudi Online
Friday, 23 October 2026 11.22 AM IST

ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ യുവതിയെ വെറുതേ വി​ട്ടു

കടയ്‌ക്കൽ: ഭർത്താവിനെ മൺവെട്ടി കൊണ്ട് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്ന കേസിൽ യുവതിയെ കോടതി വെറുതേ വി​ട്ടു. . കടയ്‌ക്കൽ കാറ്റാടിമുക്ക് ഇളമ്പഴന്നൂർ നന്ദു ഭവനിൽ പ്രിയങ്കയെയാണ് (39) കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എസ്. സുഭാഷ് വിട്ടയച്ചത്.

കൊല്ലപ്പെട്ട സാജു (40) സംഭവം നടന്ന 2023 മെയ് 4ന്, പ്രിയങ്ക വാടകയ്‌ക്ക് താമസിക്കുകയായിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി മൂത്ത മകനായ 16 കാരനെ മദ്യലഹരി​യി​ൽ വധിക്കാൻ ശ്രമിച്ചു. പരിക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രിയങ്ക ഭർത്താവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കടയ്‌ക്കൽ പൊലീസ് രജിസ്‌റ്രർ ചെയ്‌ത കേസ്. അയൽവാസികൾ ഉൾപ്പെടെയുള്ള ദൃക്‌സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന കോടതി​ നിരീക്ഷി​ച്ചു. അഭിഭാഷകരായ കടയ്‌ക്കൽ സെബി എസ്.രാജ്, എസ്. രാജദാസ് എന്നിവർ കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL