പടിഞ്ഞാറെ കല്ലട: പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. പടിഞ്ഞാറേ കല്ലട കടപുഴ ആറാം വാർഡിൽ പഞ്ചായത്ത് ബിൽഡിംഗ് പെർമിറ്റ് നൽകിയ സ്ഥലത്തുനിന്നും മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ജിയോളജി പാസ് നൽകിയ സംഭവം പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മെമ്പർമാർ കമ്മിറ്റി ബഹിഷ്കരിച്ചത്. ഈ സംഭവത്തിൽ പ്രത്യേക പഞ്ചായത്ത് കമ്മിറ്റി വിളിച്ചു കൂട്ടണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. മണ്ണെടുക്കാൻ പാസ് ലഭിച്ചവർ ഹൈക്കോടതിയിൽ കൊടുത്ത കേസിൽ പഞ്ചായത്ത് കക്ഷിചേരണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.തൃദീപ് കുമാർ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എൻ.ശിവാനന്ദൻ, ആർ.റെജില, ലൈല സമദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |