കൊല്ലം: യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കിളികൊല്ലൂർ ഒരുമ നഗർ നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്ന നിയാസിനെയാണ് (31) കിളികൊല്ലൂർ പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി മണ്ണാമലയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കെടുക്കുകയായിരുന്ന കിളികൊല്ലൂർ സ്വദേശി അനസിനെ നിയാസും സംഘവും മുൻവിരോധത്തെ തുടർന്ന് ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അനസിനെ നിയാസും സംഘവും പിൻതുടർന്ന് ആക്രമിച്ചു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് നിയാസിനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിയാസെന്ന് പൊലീസ് പറഞ്ഞു. കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഉമറുൾ ഫറൂഖിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്ത്, സി.പി.ഒ വിപിൻ ആൻറോ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |