SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 AM IST

പുനലൂർ സോമരാജന് ചെന്നൈ ആശ്രയദീപം പുരസ്‌കാരം

punalur-somarajan
ഗാ​ന്ധി​ഭ​വൻ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥാ​പ​കൻ ഡോ. പു​ന​ലൂർ സോ​മ​രാ​ജ​ന് ചെന്നൈ ആശ്രയദീപം പുരസ്‌കാരം ഹൈക്കോടതി​ ജഡ്ജി​ ജസ്റ്റിസ് ദേവൻരാമചന്ദ്രൻ സമ്മാനിക്കുന്നു

കൊല്ലം: ചെ​ന്നൈ കേ​ന്ദ്ര​മാ​യി പ്രവർത്തി​ക്കുന്ന ആ​ശ്ര​യം ഫൗ​ണ്ടേ​ഷൻ മ​ല​യാ​ളി മാർ​ക​ഴി മ​ഹോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി​ ഏർപ്പെടുത്തി​യ 'ആ​ശ്ര​യ​ദീ​പം പു​ര​സ്​കാ​രം' ഗാ​ന്ധി​ഭ​വൻ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥാ​പ​കൻ പു​ന​ലൂർ സോ​മ​രാ​ജ​ന് കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്​ജി​ ജ​സ്റ്റി​സ് ദേ​വൻ രാ​മ​ച​ന്ദ്രൻ സ​മ്മാ​നി​ച്ചു. 15,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാർ​ഡ്. ചെ​ന്നൈ ആ​ശാൻ മെ​മ്മോ​റി​യൽ സ്​കൂ​ളിൽ ന​ട​ന്ന ച​ട​ങ്ങിൽ ഗോ​കു​ലം ഗ്രൂ​പ്പ് ചെ​യർ​മാനും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ടറുമായ ഗോ​കു​ലം ഗോ​പാ​ലൻ, എ.വി.എ ഗ്രൂ​പ്പ് (മെ​ഡി​മി​ക്‌​സ്) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ടർ ഡോ. എ.വി. അ​നൂ​പ്, ശ്യാ​മ​ള ജ​യ​പ്ര​കാ​ശ്, എം. ന​ന്ദ​ഗോ​വി​ന്ദ്, ഇ. രാ​ജേ​ന്ദ്രൻ, വി.സി. പ്ര​വീൺ, എം.കെ. ജ​നാർ​ദ്ദ​നൻ, പി.എ. സു​രേ​ഷ് കു​മാർ, എ​സ്. സ​ന്തോ​ഷ് കു​മാർ, ഗാ​ന്ധി​ഭ​വൻ സി.ഇ.ഒ ഡോ. വിൻ​സെന്റ് ഡാ​നി​യേൽ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL