കരുനാഗപ്പള്ളി: എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17 ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാർച്ചിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാൻ എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം പ്രവർത്തക സമ്മേളനം തീരുമാനിച്ചു. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക, കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്യാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. കരുനാഗപ്പള്ളി ബി.എം.ഷെറീഫ് സ്മാരക ഹാളിൽ സംഘടിപ്പിച്ച സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജഗത് ജീവൻ ലാലി അദ്ധ്യക്ഷനായി. അഡ്വ.അനിൽ.എസ്.കല്ലേലിഭാഗം, ശ്രീധരൻപിള്ള, അനീൽ ജയരാജ്, സംഗീത എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ആർ.രവി സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |