SignIn
Kerala Kaumudi Online
Friday, 23 October 2026 2.58 AM IST

കരുനാഗപ്പള്ളി മേഖല സമരപ്രഖ്യാപന കൺവെൻഷൻ

photo
.സമര പ്രഖ്യാപന കൺവെൻഷൻ സമര സമിതി ജില്ലാ കൺവീനർ കെ.ബി അനു ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ 22 ന് നടക്കുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിന്റെ മുന്നോടിയായി കരുനാഗപ്പള്ളി മേഖല സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്ക്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക,ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക., മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക. കേന്ദ്രസ‌ർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നത്. സമര പ്രഖ്യാപന കൺവെൻഷൻ സമര സമിതി ജില്ലാ കൺവീനർ കെ.ബി.അനു ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് മേഖല പ്രസിഡന്റ്‌ എസ്. ശ്രീജിത്ത്‌ അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എ.ആർ.അനീഷ്, ജില്ലാ ട്രഷറർ എസ്.സുഭാഷ്,ജില്ലാ ജോയിന്റ് സെക്രട്ടറി എം.മനോജ്‌, സമരസമിതി മേഖല കൺവീനർ എ. ഗുരുപ്രസാദ്, എ.സാദത്ത്, എസ്. അർച്ചന, ആർ. നീന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL