SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

പാവത്തേത്ത് - കണിയാന്റെ തറയിൽ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു

p
തൊടിയൂർ ,പുലിയൂർവഞ്ചി പാവത്തേത്ത് മുക്ക് കണിയാന്റെ തറയിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഗതാഗതത്തിന് തുറന്നു നൽകുന്നു

തൊടിയൂർ: ഗ്രാമപഞ്ചായത്ത് പുലിയൂർ വഞ്ചി ,മൂന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാവത്തേത്ത്മുക്ക് - കണിയാന്റെ തറയിൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഗതാഗതത്തിന് തുറന്നു കൊടുത്തു. 6.87ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.
ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻഅദ്ധ്യക്ഷനായി. വാർഡ് അംഗം തൊടിയൂർ വിജയകുമാർ സ്വാഗതം പറഞ്ഞു. ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ചിറ്റുമൂല നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ, പഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റൻ,അബ്ദുൽസമദ്, ഇസ്മായിൽകുഞ്ഞ്‌ ലബ്ബ,സൈജു, കെ.കെ.സുനിത, അഞ്ജലി വി.മോഹൻ,സ്മിതാ ഗോപിനാഥ്, ശ്രീധരൻ പിള്ള, അനി, വിമല, താമരാക്ഷൻ, രത്‌നാക്ഷൻ, സിന്ധു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL