SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

റേഷൻ കടകളിൽ കടുംപൂട്ട് ത്രാസിനെ ഇ- പോസ് മെഷീനുമായി​ ബന്ധിപ്പിക്കും

 33.50 കോടിയുടെ പദ്ധതിക്ക് സർക്കാർ അനുമതി

കൊല്ലം: ഇ- പോസ് മെഷീനുമായി​ ബന്ധിപ്പിക്കാവുന്ന ഇലക്ട്രോണിക് ത്രാസ് സ്ഥാപി​ച്ച് റേഷൻ കടകളിലെ തട്ടിപ്പ് തടയാൻ നീക്കം. പരിപാലനത്തിന് കാൾ സെന്റർ അടക്കം പ്രവർത്തിക്കുന്ന 33.50 കോടിയുടെ പദ്ധതിക്ക് സർക്കാർ അനുമതി നൽകി.

പല റേഷൻകടകളിലും തൂക്കത്തിൽ കൃത്രിമം കാട്ടി, ബില്ല് ചെയ്യുന്ന അളവിലുള്ള ഭക്ഷ്യധാന്യം കാർഡ് ഉടമയ്ക്ക് നൽകാറില്ല. ഉപഭോക്താവിന് അവകാശപ്പെട്ട ഭക്ഷ്യധാന്യം നൽകാതെ ബില്ലടിച്ച് മറിച്ചുവിൽക്കുന്ന തട്ടിപ്പുമുണ്ട്.ഇതി​നു രണ്ടി​നും തടയിടാനാണ് ഇലക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കുന്നത്. അർഹതപ്പെട്ടവർക്ക് നൽകാതെ വെട്ടിക്കുന്ന ഭക്ഷ്യധാന്യം കൂടിയ വിലയ്ക്ക് മറ്റ് കാർഡ് ഉടമകൾക്കോ കരിഞ്ചന്തയിലോ വിൽക്കും. ഇ- ത്രാസുമായി വയർ മുഖേനയോ ബ്ലൂത്ത് ടൂത്ത് വഴിയോ ആകും ഇ- പോസ് മെഷീൻ ബന്ധിപ്പിക്കുന്നത്. ത്രാസിൽ തൂക്കുന്ന സാധനത്തിന്റെ അളവിലുള്ള ബിൽ മാത്രമേ ഇ- പോസ് മെഷീനി​ൽ നി​ന്ന് ലഭി​ക്കൂ. ഉപഭോക്താവിന്റെ മുന്നിൽ വച്ച് തൂക്കുന്നതിനാൽ ഭക്ഷ്യധാന്യം നൽകാതിരിക്കാനാവില്ല. ഇലക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കാനുള്ള ടെണ്ടർ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വൈകാതെ ക്ഷണിക്കും. പദ്ധതി നടപ്പാക്കുന്നതോടെ ഇ- പോസ് മെഷീനി​ന്റെ സോഫ്റ്റ് വെയർ പരിഷ്കരിക്കാനും സാദ്ധ്യതയുണ്ട്.

കേന്ദ്രം നേരത്തേ നി​ർദ്ദേശി​ച്ചത്

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി റേഷൻകടളിൽ ഇ- പോസ് മെഷീനുമായി​ ബന്ധിപ്പിക്കാവുന്ന ഇലക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നതാണ്. ഇ- ത്രാസുമായി​ ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ താലൂക്കുകളിലും അഞ്ച് വർഷം സങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന കാൾ സെന്റർ പ്രവർത്തിക്കും. കാൾ സെന്ററിന്റെ പ്രവർത്തനം ദീർഘിപ്പിക്കാനും സാദ്ധ്യതയുണ്ട്.

................................

 സ്ഥാപിക്കുന്നത് 14000 ഇ- ത്രാസുകൾ

 60 കിലോ വരെ തൂക്കാം

 ഓരോ താലൂക്കിലും കാൾ സെന്റർ

 കാൾ സെന്ററിൽ ഒരു എൻജിനിയർ

 രണ്ട് എക്സിക്യുട്ടീവുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL