SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

വി​ദ്യാർത്ഥി​കളുമായി​ വന്ന ബസ് ഡ്രൈവർ മദ്യലഹരിയിൽ; കുട്ടി​കളെ സ്കൂളിലെത്തിച്ച് പൊലീസ്

കൊല്ലം: മദ്യ ലഹരി​യി​ൽ രാവി​ലെ സ്‌കൂൾ വി​ദ്യാർത്ഥി​കളുമായി​ വാഹനം ഓടിച്ചയാൾ പൊലീസ് പരി​ശോധനയി​ൽ കുടുങ്ങി​. മുക്കാട് സ്വദേശി സുനിയാണ് വെസ്റ്റ് പൊലീസി​ന്റെ പിടി​യി​ലായത്. ഇതോടെ വഴിയിലായ വിദ്യാർത്ഥികളെ പൊലീസുകാർ വാഹനത്തി​ൽ സ്‌കൂളുകളിലെത്തിച്ചു.

കൊല്ലം വെള്ളയിട്ടമ്പലത്ത് കണ്ണനല്ലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വാഹനത്തിലെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഡ്രൈവർക്കെതിരെ കേസെടുത്തു. സ്​കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങളുണ്ടായതോടെയാണ് സിറ്റി പൊലീസ് പരിധിയിൽ പ്രത്യേക പരിശോധന നടത്തിയത്. രാവിലെ 6.30 മുതൽ 10 വരെ 33 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 551 വാഹനങ്ങൾ പരിശോധിച്ചതിൽ വായു മലി​നീകരണ സർട്ടിഫിക്കറ്റില്ലാത്ത 3 വാഹനങ്ങൾക്കെതിരെയും നികുതിയടയ്ക്കാത്ത 2 വാഹനങ്ങൾക്കെതിരെയും പിഴ ചുമത്തി.

സ്റ്റേഷൻ പട്രോളിംഗ് വാഹനങ്ങളും കൺട്രോൾറൂം വാഹനങ്ങളും പരിശോധന നടത്തി. 15 ഇൻസ്‌​പെക്ടർമാരും 40 എസ്.ഐ മാരുമടക്കം 150 ഓളം പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. മദ്യപിച്ച് പിടിയിലായ ഡ്രൈവറുടെ ലൈസൻസ് സസ്‌​പെന്റ് ചെയ്യാനുള്ള നടപടി സ്വീകരിച്ചുവെന്നും സ്​കൂൾ കൂട്ടികളുടെ വാഹനങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടർ പരിശോധന നടത്തുമെന്നും പൊലീസ് അറിയി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL