കൊല്ലം: നടുവേദനയിൽ അധികവും ശരീര പ്രകൃതിയും ജീവിത രീതിയും കൊണ്ടാണെന്ന് ശങ്കേഴ്സിലെ ന്യൂറോ സർജൻ ഡോ. ജയകുമാരൻ പറയുന്നു. അമിത ശരീരഭാരം, വ്യായാമക്കുറവ്, തുടർച്ചയായി ഇരിക്കുക, നടുകുനിച്ച് പിന്നിൽ നിന്ന് ഭാരമെടുക്കുക തുടങ്ങിയവ നട്ടെല്ലിനുള്ള തേയ്മാനത്തിനും അതിന് ശേഷം നട്ടെല്ലിലെ ഡിസ്ക് തെന്നലിനും അതുവഴിയുള്ള നടുവേദനയ്ക്കും കാരണമാകാം.
നട്ടെല്ലിലെ കശേരുകൾക്കിടയിലുള്ള ഡിസ്ക് തെന്നി കാലിലേക്കുള്ള ഞരമ്പുകളെ അമർത്തുമ്പോഴാണ് നടുവേദന കാലിലേക്ക് പടരുന്നത്. കാലിൽ പെരുപ്പ്, ബലക്കുറവ് തുടങ്ങിയവയും ഇതുണ്ടാക്കാം. ഈ അവസ്ഥയിൽ മരുന്നുകളും വിശ്രമവും ഫിസിയോ തെറാപ്പിയും ട്രാക്ഷനും കൊണ്ട് ഇത് പൂർണമായും പരിഹരിക്കാൻ സാധിക്കും. എന്നാൽ ചിലർക്ക് ഡിസ്ക് തള്ളി സുഷുമ്നാ നാഡിയിലോ, സുഷുമ്നാ നാഡിയിൽ നിന്നു വരുന്ന ഞരമ്പുകളിലോ ശക്തമായി അമർത്തുകയാണെങ്കിൽ മൂത്രമൊഴിക്കാനുള്ള നിയന്ത്രണം നഷ്ടമാകും. അത്തരം അവസരങ്ങളിൽ അടിയന്തിരമായി താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി ഞരമ്പുകളെ സ്വതന്ത്രമാക്കിയില്ലെങ്കിൽ ജീവിതകാലം ഈ പ്രശ്നം അനുഭവിക്കേണ്ടി വരും. ഡിസ്ക് തള്ളി ഞരമ്പുകളെ അമർത്തി കാലുകളുടെ ബലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലോ ആറ് ആഴ്ചത്തെ മരുന്ന് ചികിത്സയും ഫിസിയോതെറാപ്പിയും കഴിഞ്ഞും വേദനയ്ക്ക് ശമനം ഇല്ലെങ്കിലോ നട്ടെല്ലിൽ താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്ത് ഈ പ്രശ്നത്തെ ചികിത്സിക്കേണ്ടി വരും.
നട്ടെല്ലിലെ തേയ്‌മാനവും ഡിസ്ക് തള്ളലുമല്ലാതെ നട്ടെല്ലിലെ പൊട്ടലുകൾ, അണുബാധ, ടി.ബി, ട്യൂമറുകൾ, ക്യാൻസറുകൾ തുടങ്ങിയവയും നടുവേദന ഉണ്ടാക്കാം. അത്തരം അവസ്ഥ വളരെ ഗുരുതരവും അടിയന്തിര ശ്രദ്ധ വേണ്ടതുമാണ്.
നട്ടെല്ലിൽ വേദന ഉള്ളപ്പോൾ ശ്രദ്ധിക്കേണ്ടത്
1. നടുവേദനയ്ക്കൊപ്പം കാലിലേക്കും വേദന പടരുന്നത്
2. കാലിൽ മരവിപ്പ്, തരിപ്പ്, ബലക്ഷയം തുടങ്ങിയവ നടുവേദനയ്ക്കൊപ്പം ഉണ്ടാകുന്നത്
3. നടുവേദനയോടൊപ്പം മലമൂത്ര നിയന്ത്രണവും ലിംഗത്തിന്റെ ഉദ്ധാരണ ശക്തിയും നഷ്ടമാകുന്നത്
4. നന്നായി കിടന്ന് വിശ്രമിക്കുമ്പോഴും നടുവേദന നിലനിൽക്കുന്നത്
ശങ്കേഴ്സിൽ ന്യൂറോ
മെഗാ മെഡിക്കൽ ക്യാമ്പ് തുടങ്ങി
കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് 11 വരെ തുടരും. ശങ്കേഴ്സിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ. ശ്യാംപ്രസാദ്, ന്യൂറോ സർജൻ ഡോ. ജയകുമാരൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ. രൂരു ശാന്ത എന്നിവരുടെ നേൃത്വത്തിൽ രാവിലെ 9.30 മുതൽ ഒന്നു വരെയാണ് ക്യാമ്പ്.
ആനുകൂല്യം
പ്രയോജനപ്പെടുത്താം
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.
ഇളവുകൾ
കൺസൾട്ടേഷൻ ഫീസും ഇ.സി.ജിയും സൗജന്യം
ഇ.ഇ.ജി, എൻ.സി.എസ്, ഡോപ്ലർ എന്നിവയ്ക്ക് 30 ശതമാനം ഇളവ്
സി.ടി സ്കാനിന് 20 ശതമാനം ഇളവ്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |