കൊല്ലം: വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന യാതൊരു സഹായവും വ്യാപാര മേഖലയ്ക്ക് സർക്കാരുകൾ നൽകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമൻകുളങ്ങര യൂണിറ്റിന്റെ വിദ്യാഭ്യാസ അവാർഡും ആദരിക്കൽ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന വിവരാവകാശ കമ്മിഷണർ ഡോ. എം. ശ്രീകുമാർ, മാദ്ധ്യമ പ്രവർത്തകൻ ജയചന്ദ്രൻ ഇലങ്കത്ത് എന്നിവരെ ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ, വ്യാപാരികളുടെ മക്കൾക്ക് വിദ്യാഭ്യാസ മെരിറ്റ് അവാർഡുകൾ നൽകി. ചികിത്സ സഹായങ്ങളും കൈമാറി. യോഗത്തിൽ ഏകോപന സമിതി ജില്ലാ ഭാരവാഹികളായ ബി. രാജീവ്, എസ്. രമേശ്‌കുമാർ, എസ്. ഷാജി, ജെസി കെ.ബാബു, സന്തോഷ് രവി, എം.എം. സലിം, വി.പി. സജീവ്, മുഹമ്മദ് നൗഫൽ, എസ്. സതീഷ്, വി. രാജേന്ദ്രൻ നായർ, എസ്. സുരേഷ്‌കുമാർ, പി. സുരേഷ് ബാബു, എസ്. അൻസാരി, എ നിസാമുദ്ദീൻ, വി. താര തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |