കൊട്ടാരക്കര: സംസ്കാരയുടെ 153-ാം സാംസ്കാരിക സംഗമവും ക്രിസ്മസ് നവവത്സരാഘോഷവും കൊട്ടാരക്കര സി.പി.കെ.പി വായനശാലാ ഹാളിൽ കലയപുരം ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ് ഉദ്ഘാടനം ചെയ്തു. സംസ്കാര സെക്രട്ടറി ഡോ.പി.എൻ. ഗംഗാധരൻനായർ അദ്ധ്യക്ഷനായി. ബൈബിളും മലയാള സാഹിത്യവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.എസ്. മുരളീധരൻനായർ വിഷയാവതരണം നടത്തി. ജി. കലാധരൻ, കനകലത,മുട്ടറ ഉദയഭാനു, മേരിജോൺ, ജി. വിക്രമൻപിള്ള, അനൂപ് അന്നൂർ, സി.ശശിധരൻപിള്ള, ഷക്കീല അസീസ്, ഉണ്ണി പുത്തൂർ, ഗോപി കോട്ടവട്ടം, കെ. ബാലൻ, എം.പി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ക്രിസ്മസ്- നവ വത്സരാഘോഷങ്ങൾക്ക് കലയപുരം ജോസ് കേക്കു മുറിച്ച് തുടക്കമിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |