SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

കല്ലേലിഭാഗത്തെ കുടിവെള്ള ക്ഷാമം: ഇന്ന് എൽ.ഡി.എഫ് ധർണ

തൊടിയൂർ: പഞ്ചായത്തിന്റെ തെക്കൻ മേഖലയായ കല്ലേലിഭാഗത്തെ നാലു വാർഡുകളിൽ കുടിവെള്ളം വിതരണം ചെയ്തിരുന്ന കുഴൽ കിണർ തകരാറിലായിട്ട് അഞ്ചുമാസം പിന്നിട്ടിരിക്കുന്നു. പുതിയ കുഴൽ കിണർ നിർമ്മിച്ച് കുടിവെള്ള വിതരണം പുന:സ്ഥാപിക്കുന്നതിനായി സി.ആർ.മഹേഷ് എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ അനുവദിച്ചിരുന്നു.എന്നാൽ കരാർ എടുക്കാൻ ആരും തയാറാകാതിരുന്ന സാഹചര്യത്തിൻ പണികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഉടനടി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10.30 ന് തൊടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ ധർണ നടത്തും. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സി.പി. ഐ ജില്ലാ കമ്മിറ്റി അംഗം വിജയമ്മ ലാലിയും മറ്റ് ഇടതുപക്ഷ നേതാക്കന്മാരും പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL