കരുനാഗപ്പള്ളി: ചവറയിലെ ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡ് 2024-25 വർഷത്തെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലധിഷ്ഠിത ആരോഗ്യ പരിപാലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. ജനറൽ ഡ്യൂട്ടി അസിസ്റ്റൻഡ് (അഡ്വാൻസ്ഡ്) തൊഴിലധിഷ്ഠിത ആരോഗ്യ പരിപാലന പരിശീലന പ്രോഗ്രാം കേരള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ അസാപ് മുഖേനയാണ് നടത്തുന്നത്. പ്ലസ് വൺ പാസായിരിക്കണം. ഒരു വർഷമാണ് കോഴ്സിന്റെ കാലയളവ്. 18നും 35നുംഇടയിൽ പ്രായുള്ള മൈനിംഗ് ഏരിയാ നിവാസികളായ വനിതകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രായം, വാസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുമായി 13ന് വൈകിട്ട് 4ന് മുമ്പായി ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡ് ചവറ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ കോഴ്സ് ഫീസ് ഐ.ആർ.ഇ.എൽ വഹിക്കും. വിശദ വിവരങ്ങൾക്ക് : 9495999672, 7356835445
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |