കൊല്ലം: സിറ്റി പൊലീസ് പരിധിയിലെ തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള ഡിജിറ്റൽ മാപ്പ് തയ്യാറായി. കുറ്റകൃത്യങ്ങളോ അപകടങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ എത്താൻ പൊലീസിന് ഇനി വഴി തെറ്റില്ല.
ഡിജിറ്റൽ മാപ്പിൽ ഓരോ സ്ഥലങ്ങളെയും പ്രത്യേക അക്കങ്ങളായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അക്കങ്ങൾ അടിച്ചുനൽകുമ്പോൾ ജിയോ ടാഗ്ഡ് ലൊക്കേഷൻ സംവിധാനം ഉപയോഗിച്ച് ഡിജിറ്റൽ മാപ്പിൽ അവിടേക്കുള്ള വഴി തെളിയും. സിറ്റി പൊലീസ് പരിധിയിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രണ്ട് മാസത്തോളമെടുത്താണ് മാപ്പിലേക്ക് സ്ഥലങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് നൽകിയത്.
എറണാകുളം മട്ടാഞ്ചേരി സബ് ഡിവിഷനിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്. അവിടെ ഒരു മാപ്പാണ് തയ്യാാറാക്കിയത്. എന്നാൽ സിറ്റി പൊലീസ് പരിധിയിലെ 16 പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക മാപ്പുകൾ തയ്യറാക്കി. ഇതോടെ നഗരത്തിന്റെ 95 ശതമാനം മേഖലകളും പൊലീസിന്റെ കർശന നിരീക്ഷണത്തിലാകും. ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയും സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയും പ്രവർത്തന കേന്ദ്രങ്ങളും ഒളിയിടങ്ങളും മാപ്പിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലം മാറിയെത്തുന്ന സ്ഥലപരിചയമില്ലാത്ത ഉദ്യോഗസ്ഥർക്ക് പോലും ഈ സംവിധാനം ഉപയോഗിച്ച് കുറ്റവാളികളുടെ മേഖലകൾ വേഗം ണ്ടെത്താൻ കഴിയും.
ഡിജിറ്റൽ മാപ്പിലുള്ളത്
പ്രധാനപ്പെട്ട ജംഗ്ഷനുകൾ
ബാങ്കുകൾ
എ.ടി.എമ്മുകൾ
ആരാധനാലയങ്ങൾ
സ്‌കൂളുകൾ
പ്രധാന സർക്കാർ ഓഫീസുകൾ
ഗുണ്ടകളുടെ താവളങ്ങൾ
സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങൾ
ലക്ഷ്യം
ക്രൈം നിരക്ക് കുറയ്ക്കുക
കുറ്റവാളികളെ കൈയോടെ പിടികൂടുക
രക്ഷാപ്രവർത്തനം വേഗത്തിലാക്കുക
................................................
ഡിജിറ്റൽ മാപ്പ് സംവിധാനം നടപ്പാക്കുന്നതോടെ സ്റ്റേഷൻ പരിധിയിലുള്ള സാമൂഹ്യവിരുദ്ധരെയും കുറ്റവാളികളെയും ട്രാക്ക് ചെയ്യാൻ സാധിക്കും. ആദ്യഘട്ടത്തിൽ സ്ഥിരം കുറ്റവാളികളുടെ താവളവും വീടും മാത്രമേ ലഭ്യമാകുകയുള്ളൂ. രണ്ടാം ഘട്ടം നടപ്പാക്കുന്നതോടെ ഇവരെ പൂർണ്ണമായി ട്രാക്ക് ചെയ്യാൻ സാധിക്കും
ജ്യോതിഷ്, ഷെഹീർ, ജിയോ മാപ്പിംഗ് കോ ഓർഡിനേറ്റർമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |