കൊട്ടിയം: പ്രവാസി കൂട്ടായ്മയുടെ (കെ.പി.കെ) ആഭിമുഖ്യത്തിൽ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നു.
ഇന്നു വൈകിട്ട് 3 ന് കൊട്ടിയം വ്യാപാരഭവനിൽ സ്നേഹസാന്ത്വനം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡയാലിസിസ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ നിർവഹിക്കും. കൊട്ടിയം പ്രവാസി കൂട്ടായ്മ ട്രഷറർ മധുസൂദനൻ പിള്ള അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ, പഞ്ചായത്ത് അംഗം സോണി അനിൽകുമാർ എന്നിവർ സംസാരിക്കും. കെ.പി.കെ.വനിതാ വേദി ജോയിന്റ് കൺവീനർമാരായ ശ്രീലത പ്രസാദ്, ജസീന ഷാജഹാൻ, കൊട്ടിയം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അഡ്വ. അനിൽകുമാർ കൊട്ടിയം, സെക്രട്ടറി ഷിജി ബ്രഹ്മാനന്ദൻ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |