SignIn
Kerala Kaumudi Online
Friday, 23 October 2026 12.30 AM IST

ഓട്ടോ സ്റ്റാൻഡുകളിൽ പൊലീസ്: മദ്യപിച്ച 10 ഡ്രൈവർമാർക്കെതിരെ കേസ്

കൊല്ലം: സിറ്റി പൊലീസ് പരിധിയിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ നടന്ന മിന്നൽ പരിശോധനയിൽ, മദ്യപിച്ച 10 ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുത്തു.

884 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. 3 പേർക്കെതിരെ ലൈസൻസ് ഇല്ലാതെ സർവ്വീസ് നടത്തിയതിനും കേസെടുത്തു. യൂണിഫോം ഉപയോഗിക്കാതിരുന്നതിന് 41 പേർക്ക് പിഴ ചുമത്തി. ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങളുമായി സർവ്വീസ് നടത്തിയ 13 ഡ്രൈവർമാർക്കെതിരെയും ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചതിന് ഒരാൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിലെ 60 ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ പരിശോധന നടത്തി. 150 ഓളം പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL