SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 AM IST

സമയം പരി​ഷ്കരി​ച്ചി​ട്ടും... മത്സരി​ച്ച് ഇഴഞ്ഞ് മലബാറും പാസഞ്ചറും

യാത്രക്കാരായ ജീവനക്കാർക്ക് അരദി​വസത്തെ ശമ്പളനഷ്ടം

കൊല്ലം: തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്‌പ്രസിന്റെയും പാസഞ്ചറിന്റെയും രാവിലത്തെ സമയക്രമം പരിഷ്തരിച്ചിട്ടും ദുരിതത്തിന് പരിഹാരമില്ല. യാത്ര ചെയ്യുന്ന ജീവനക്കാർക്ക് സ്ഥിരമായി അര ദിവസത്തെ ശമ്പളം നഷ്ടമാവുന്നു.

തിരുവനന്തപുരത്തെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെയും കഴക്കൂട്ടം ടെക്നോപാർക്കിലെയും ജീവനക്കാർ കൊല്ലം- തിരുവനന്തപുരം പാസഞ്ചറിനെയാണ് ആശ്രയിച്ചി​രുന്നത്. ഇവർക്ക് രാവിലെ 9ന് പഞ്ച് ചെയ്യണം. നേരത്തെ കൊല്ലത്ത് നിന്ന് 6.50ന് പുറപ്പെട്ടി​രുന്ന പാസഞ്ചർ 8.30ന് തമ്പാനൂരിൽ എത്തുമായിരുന്നു. അവിടെ നിന്ന് ഓട്ടോയിലെ ബസിലോ കയറി കൃത്യസമയത്ത് സ്ഥാപനങ്ങളിലെത്താം. പരിഷ്കരിച്ച സമയ പ്രകാരം 6.57ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന പാസഞ്ചർ 8.50ന് തിരുവനന്തപുരത്ത് എത്തണം. എന്നാൽ പരിഷ്കാരം നിലവിൽ വന്നത് മുതൽ 9 മണിക്ക് ശേഷമാണ് പാസഞ്ചർ തിരുവനന്തപുരത്ത് എത്തുന്നത്. ഇന്നലെ എത്തിയത് 9.08ന്.

മലബാർ എക്സ്‌പ്രസ് നേരത്തെ രാവി​ലെ 9.15നാണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്. എറണാകുളം, കോട്ടയം ഭാഗങ്ങളിലുള്ള യാത്രക്കാരുടെ ദീർഘകാല ആവശ്യപ്രകാരമാണ് രാവിലെ 8.30ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിൽ മലബാറിന്റെ സമയക്രമം പരിഷ്കരിച്ചത്. പരിഷ്കരണം കൊണ്ട് യാതൊരു ഗുണവും ഉണ്ടാകാത്ത തരത്തിൽ, ഒരാഴ്ചയായി 9 മണിക്ക് ശേഷമാണ് ട്രെയി​ൻ തിരുവനന്തപുരത്ത് എത്തുന്നത്. നേരത്തെ മലബാറിന് മുൻപേ പാസഞ്ചർ കൊല്ലത്ത് നിന്ന് പുറപ്പെടുമായിരുന്നു. ഇപ്പോൾ മലബാറി​നു ശേഷമാണ് പാസഞ്ചർ പുറപ്പെടുന്നത്. ഫലത്തിൽ പുതിയ സമയ പരിഷ്കാരം കൊണ്ട് യാത്രക്കാർക്ക് ഗുണമില്ലെന്ന് മാത്രമല്ല, ദുരി​തം കൂടുകയും ചെയ്തു.

വി.എസ്.എസ്.സി, ടെക്നോപാർക്ക് തുടങ്ങിയിടങ്ങളിലെ ജീവനക്കാരെ കൊല്ലം- തിരുവനന്തപുരം പാസഞ്ചറിന്റെ വൈകിയോട്ടം കടുത്ത ബുദ്ധിമുട്ടിലായിരിക്കുകയാണ്. പലർക്കും പകുതി ദിവസത്തെ ശമ്പളം നഷ്ടമാകുന്നു. കൊല്ലത്ത് മലബാർ എത്തുന്നത് കാത്തുനിൽക്കാതെ പാസഞ്ചർ കൃത്യസമയത്ത് തന്നെ കൊല്ലത്ത് നിന്നു പുറപ്പെട്ടാൽ പ്രശ്നം ഒഴിവാകും

യാത്രക്കാരൻ

ട്രെയിൻ, നേരത്തെയുള്ള സമയക്രമം (തമ്പാനൂർ), പുതുക്കിയ സമയക്രമം (തമ്പാനൂർ), ഇപ്പോൾ എത്തുന്ന ശരാശരി സമയം

മലബാർ എക്സ്‌പ്രസ്: 9.15, 8.30, 9.00

കൊല്ലം- തിരു. പാസഞ്ചർ: 8.30, 850, 9.10

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL