പുനലൂർ : ജെ.ആർ.സി പുനലൂർ ഉപജില്ലാ സെമിനാർ വാളക്കോട് എൻ.എസ്.വി സ്കൂളിൽ വെച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി 500 അധികം കേഡറ്റുകൾ സെമിനാറിൽ പങ്കെടുത്തു. പുനലൂർ വിദ്യാഭ്യാസ ജില്ലാ ജെ.ആർ.സി പ്രസിഡന്റ് സി.ജി.കിഷോർ അദ്ധ്യക്ഷനായി. പുനലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡി.അജയകുമാർ ഉദ്ഘാടനം ചെയ്തു. കൗമാര കാലഘട്ടത്തിലെ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ച കവയിത്രിയും അദ്ധ്യാപികയും മോട്ടിവേഷൻ സ്പീക്കറുമായ പി.എം. രശ്മി രാജിനെ പുനലൂർ ഉപജില്ലാ കൺവീനർ അജി ഭാസ്കർ ആദരിച്ചു. പ്രിൻസിപ്പൽ എ.പി.പ്രേംരാജ്, ഐ.ആർ.സി.എസ് ജില്ലാ പ്രസിഡന്റ് കെ.ടി.തോമസ്, അദ്ധ്യാപകരായ ഡി. അനി, പ്രീത ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. യോഗത്തിന് ജെ.ആർ.സി കേഡറ്റ് അൻസാബ് ജാൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |