തൊടിയൂർ: തൊടിയൂരിൽ നടന്നക്ഷീര കർഷക സംഗമ വേദിയിൽ ഏവരുടെയും മനസ് കവർന്ന് പുംഗനൂർ പശുക്കുട്ടിയും. ക്ഷീര കർഷക സംഗമത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജെ.ചിഞ്ചു റാണി പശുക്കുട്ടിയെ കണ്ട് അതിനടുത്തേക്ക് ചെന്ന് തലോടി. ആന്ധ്രാപ്രദേശിൽ മാത്രം കാണുന്ന പുംഗനൂർ ഇനത്തിൽപ്പെട്ട പശുക്കുട്ടിയാണ് സംഗമത്തിൽ താരമായി മാറിയത്. തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് പുംഗനൂർ പശുവിന്റെ പാൽ മാത്രമാണ് ഉപയോഗിക്കുന്നത്. ഏറെ ഔഷധഗുണമുള്ള പാൽ നൽകുന്ന പുംഗനൂർ പശു ഇന്ത്യയിലെ ഏറ്റവും ചെറിയ
ഇനത്തിൽ പെട്ട പശുവാണ്. തൊടിയൂർ നോർത്ത് ക്ഷീരോല്പാദക സഹ.സംഘത്തിലെ കർഷകനായ
ഷിജു തങ്കച്ചന്റേതാണ് ഈ പശുക്കുട്ടി. രണ്ടുലക്ഷത്തിൽപ്പരം രൂപ നൽകി
ഷിജു തങ്കച്ചൻ വാങ്ങി വളർത്തിയ പശുവിന്റെ കുട്ടിയാണ് ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |