തഴവ: പെട്രോൾ പമ്പിൽ അകാരണമായി അതിവേഗത്തിൽ തുടർച്ചയായി കാർവട്ടം ചുറ്റിച്ചത് പമ്പ് ജീവനക്കാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി. ഇക്കഴിഞ്ഞ 4 ന് രാവിലെ 9 മണിക്ക് ശേഷം കുലശേഖരപുരം പുളിനിൽക്കും കോട്ടയ്ക്ക് സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം .പമ്പിലേക്ക് ഓടിക്കയറിയ നീല നിറമുള്ള മാരുതി കാർ തുടർച്ചയായി ഹോൺ മുഴക്കിക്കൊണ്ട് ഡിസ്പെൻസറി യൂണിറ്റിന് ചുറ്റും അമിത വേഗത്തിൽ ഓടിക്കുവാൻ തുടങ്ങിയതോടെ പമ്പ് ജീവനക്കാർ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. ഒടുവിൽ ഒരുവിധം വാഹനം നിറുത്തി പുറത്തിറങ്ങിയ യുവാവ് ഓടിക്കൂടിയ സമീപത്തെ കച്ചവടക്കാരോടും മാനേജർ ഉൾപ്പടെയുള്ള പമ്പ് ജീവനക്കാരോടും പരസ്പര വിരുദ്ധമായി സംസാരിക്കുകയും ഇടപെടുകയും ചെയ്ത ശേഷം കാർ ഓടിച്ചു പോവുകയുമായിരുന്നു. പമ്പ് മാനേജർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം ഓടിച്ച കുലശേഖരപുരം നീലികുളം സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |