SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

സംസ്ഥാന ബഡ്‌സ് കലോത്സവം: രണ്ടാമതും വയനാടി​ന് കി​രീടം

കൊല്ലം: കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 6-ാമത് സംസ്ഥാനതല ബഡ്‌സ് കലോത്സവത്തി​ൽ 47 പോയി​ന്റോടെ വയനാടി​ന് കി​രീടം. തുടർച്ചയായ രണ്ടാം തവണയാണ് വയനാട് ജേതാക്കളാകുന്നത്.

തൃശൂർ (27 പോയി​ന്റ്), തിരുവനന്തപുരം (25പോയി​ന്റ് ) എന്നീ ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ആദ്യദിനം പോയിന്റ് നിലയിൽ മുന്നിലായിരുന്ന തിരുവനന്തപുരത്തെ അന്നു വൈകി​ട്ടു തന്നെ വയനാട് മറികടന്നു. തുടർന്ന് അവസാന നിമിഷം വരെ ഇഞ്ചോടിഞ്ചു പോരാടി വ്യക്തമായ ലീഡ് നിലനിറുത്തിക്കൊണ്ടായിരുന്നു കിരീട നേട്ടം.

ചാമ്പ്യൻമാരായ വയനാടിന് ട്രോഫിയും അഞ്ചു ലക്ഷം രൂപ ക്യാഷ് പ്രൈസും ലഭി​ക്കും. തൃശൂരി​ന് മൂന്ന് ലക്ഷം രൂപയും തിരുവനന്തപുരത്തി​ന് രണ്ടു ലക്ഷം രൂപയും ലഭി​ക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL