കുന്നത്തൂർ: കവിയും ഗാനരചയിതാവും അഭിനേതാവും പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനുമായ കുന്നത്തൂർ ജെ.പ്രകാശിന് അംബേദ്ക്കർ എക്സലൻസി സർവീസ് നാഷണൽ അവാർഡ് സമ്മാനിച്ചു. ഡൽഹിയിൽ നടന്ന 40-ാമത് ദളിത് സാഹിത്യ നാഷണൽ കോൺഫറൻസിൽ മുൻകേന്ദ്രമന്ത്രി എസ്.എൽ രംഗ, സാഹിത്യ സമിതി നാഷണൽ പ്രസിഡന്റ് ഡോ.എസ്.പി.സുമനാക്ഷർ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു. 30 വർഷത്തെ അദ്ധ്യാപനവും കലാസാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. സമിതി കേരള ഘടകം പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണൻ, സെക്രട്ടറി കെ.ആർ.മധു ഇടുക്കി, സുപ്രഭ പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |