SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

ആശ്രാമം മൈതാനത്ത് യൂത്ത് കോൺ​ഗ്രസ് പ്രതി​ഷേധം

asramam
ആശ്രാമം മൈതാനം ഇഴജന്തുക്കളുടെ താവളമാകാൻ കാരണം കോർപ്പറേഷന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന തരത്തിൽ ആശ്രാമം മൈതാനം ഇഴജന്തുക്കളുടെ താവളമായി മാറിയത് കോർപ്പറേഷൻ അവിടം മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയതു കൊണ്ടാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തി​യ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. പലരും ആശ്രാമം മൈതാനത്തിന് ചുറ്റും രാവിലെയും വൈകിട്ടും വ്യായാമത്തിനായി​ ചെയ്തി​രുന്ന നടത്തം ഉപേക്ഷിച്ചിരിക്കുകയാണ്. ചെറുപ്പക്കാർക്ക് വിവിധ കായികവിനോദങ്ങളിൽ ഏർപ്പെടാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത്കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്ന അർഷാദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ നവാസ് റഷാദി, അസൈൻ പള്ളിമുക്ക്, കൗശിക് എം.ദാസ്, ഐശ്വര്യ, ഉല്ലാസ് ഉളിയക്കോവിൽ, അരവിന്ദ്, അർഷാദ് മുതിരപ്പറമ്പ്, ഫവാസ് പള്ളിമുക്ക്, അർജുൻ ഉളിയക്കോട്, മിഥുൻ കടപ്പാക്കട, രമേഷ് കടപ്പാക്കട തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL