SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 PM IST

എസ്.പി.സി യൂണിറ്റിന്റെ ഏകദിന ക്യാമ്പ്

എഴുകോൺ : ഇരുമ്പനങ്ങാട് എ.ഇ.പി.എം ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ഏകദിന ക്യാമ്പ് എഴുകോൺ പൊലീസ് എസ്.എച്ച്.ഒ എസ്.സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എസ്.എച്ച്.കനകദാസ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എസ്.സുധർമ്മദേവി, പൊലീസ് ഉദ്യോഗസ്ഥരായ നന്ദകുമാർ, ആലീസ് പീറ്റർ,സ്കൂളിലെ മുൻ അദ്ധ്യാപകൻ രാജശേഖരൻ നായർ, സി.പി.ഒ വിഷ്ണു,എ.സി.പി.ഒ ശരണ്യ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മാത്യു കെ.അലക്സ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.മനേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കേഡറ്റുകൾ കുണ്ടറ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിക്കുകയും എക്സൈസ് വകുപ്പിന്റെ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു. കേഡറ്റുകളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL