കൊല്ലം: കടം വാങ്ങിയ തുക തിരികെ നൽകാത്ത കേസിൽ 28.5 ലക്ഷം രൂപ പിഴ വിധിച്ച് കോടതി. കൊട്ടാരക്കര ചെങ്ങമനാട് ദിനേശ് മംഗലശേരിയെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.വി.നയന ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഓരോ കേസിലും 3 മാസം വീതം തടവ് അനുഭവിക്കണം.
വടക്കേവിള കർപ്പൂരം ചേരിയിൽ രാജ്ഭവനിൽ കെ.ബാബുരാജിന്റെ ആറ് ചെക്ക് കേസുകളിലാണ് നടപടി. വർക്ക്ഷോപ്പ് ആധുനികവത്കരിക്കാനെന്ന പേരിലാണ് സുഹൃത്തായ ദിനേശ് 2014 ൽ 28.5 ലക്ഷം രൂപ കടം വാങ്ങുന്നത്. മകളുടെ വിവാഹാവശ്യത്തിന് നിക്ഷേപിച്ച പണമാണ് നൽകിയത്. ഉറപ്പിനായി ചെക്കുകളും നൽകി. ആറ് മാസത്തിനകം തിരികെ നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. കാലാവധിക്ക് ശേഷം ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും ദിനേശ് പണം നൽകിയില്ല. പൊലീസിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ബാബുരാജിന് വേണ്ടി അഡ്വ. അലക്സ് തോമസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |