കൊല്ലം: മത്സ്യസമ്പത്തിന് നാശമുണ്ടാക്കുന്ന രീതിയിൽ പ്രകാശ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കടലിൽ നടത്തിയ പരിശോധനയിൽ പൊങ്ങുകൾ, ബാറ്ററികൾ, തീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റോപ്പ്, ബോക്‌സ് തുടങ്ങി അനധികൃത മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും കടലിൽ പരിശോധന തുടരും. യാനകളിൽ പരിശോധന നടത്തുകയും നിരോധിത ഉപകരണങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുകയും ചെയ്യും. ഹാർബറുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തും. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ നീണ്ടകര ഫിഷറീസ് കൺട്രോൾ റൂമിൽ 0476 2680036 എന്ന നമ്പറിൽ അറിയിക്കണം. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കെ.എം.എഫ്.ആർ ആക്ട് പ്രകാരം നടപടി സ്വീകരിയ്ക്കുമെന്ന് ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |