SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

കാട്ടു പന്നിയും മോഷ്ടാക്കളും കർഷകരുടെ ഉറക്കം കെടുത്തുന്നു

കൊട്ടാരക്കര: ക‌ർഷകരുടെ കൃഷിയ്ക്ക് വെല്ലുവിളിയായി മോഷ്ടാക്കളും കാട്ടുപന്നിയും. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കൃഷി ഓഫീസറായ കൊട്ടാരക്കര തൃക്കണ്ണമംഗൽ കോയിക്കൽ കെ.ജി. റോയിയുടെ ഭഗവതിക്കോണത്തുള്ള ഒരേക്കറോളം വരുന്ന ഭൂമിയിലെ മുപ്പതോളം വാഴകളാണ് പന്നി കുത്തി മറിച്ചത്. പ്രദേശത്ത് കാട്ടുപന്നികൾ സ്ഥിരമായി കൃഷി നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെ നാട്ടുകാരും ചെറുകിട കർഷകരും കൃഷി ഓഫീസർക്ക് പരാതി നൽകി കാത്തിരിക്കുമ്പോഴാണ് കൃഷി ഓഫീസറുടെ വിളകൾക്കും നാശം വരുത്തിയിരിക്കുന്നത് തൃക്കണ്ണമംഗൽ ഐസ് മുക്ക്, ,ഇ.ടി.സി വാർഡ് ബിനുഭവനിൽ ജോൺ ബെൻസിലിയുടെ20 മൂട് വാഴ, ഇ.ടി.സി ആയില്ലൂർ വിജയ നിവാസിൽ വിജയന്റെ 20 മൂട് വാഴ, വലിയവിള വീട്ടിൽ ജയിംസിന്റെ 60 മൂട് വാഴ എന്നിങ്ങനെയാണ് പന്നി നശിപ്പിച്ചത്. കുത്തി മറിച്ച വാഴയുടെ തട ( പിണ്ടി) കടിച്ച് ചാറു ഊറ്റിക്കുടിച്ചശേഷം കടന്നുപോകുകയാണ് പതിവ്. കാട്ടുപന്നി നശിപ്പിക്കാത്ത വിളകൾക്കും രക്ഷയില്ല.അത് മോഷ്ടാക്കൾ കൊണ്ടുപോകും. ഏത്തക്കുല, നാളീകേരം., റബ്ബർഷീറ്റുകൾ, മരച്ചീനി എന്നിവയുടെ മോഷണവും സാധാരണക്കാരായ കർഷകരെ വലയ്ക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL