
ചവറ: എം.എസ്.എൻ കോളേജ് ചവറയിലെ പ്രൊഫസറും കവിയുമായ അരുൺ കോളശ്ശേരിയുടെ 'ഇലച്ചാർത്ത്' എന്ന കവിതാ സമാഹാരം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്തു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വയലാർ ശരത്ചന്ദ്ര വർമ്മ പുസ്തകം പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ കവിതാ സമാഹാരം ഏറ്റുവാങ്ങി. പാവുമ്പ മനോജ് പുസ്തക പരിചയം നടത്തി. കൈതപ്പുറം ദാമോദരൻ നമ്പൂതിരിയാണ് ആമുഖക്കുറിപ്പ് എഴുതിയിരിക്കുന്നത്. കായംകുളം എം.എസ്.എം കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ഡോ. ആർ.ശിവദാസൻ പിള്ള ആമുഖ പ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ. മധു അദ്ധ്യക്ഷനായി. സിനിമാഗാന രചയിതാവായ ഷഹിറാ നസീർ ,ജോയിന്റ് ഡയറക്ടർ പ്രൊഫ. എൻ.ഗോപാലകൃഷ്ണപിള്ള, ഡോ.കെ. ഗോവിന്ദൻകുട്ടി, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ,ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് ആസാദ് ആശിർവാദ് ,രാജീവ് ഡി. പരിമണം ,മജീഷ്യൻ ഡോ. ശൂരനാട് മധു കുമാർ എന്നിവർ സംസാരിച്ചു. പ്രൊഫ .പ്രിയ നന്ദി പറഞ്ഞു.
രാജേഷ് കൃഷ്ണൻ, ശിവസുതൻ,നേതാജി ഗ്രന്ഥശാല സെക്രട്ടറി വി.എസ്. വിനോദ് ,ഗ്ലെന്നിന് യൂജിൻ ,പ്രൊഫ.അനന്തകൃഷ്ണൻ, പ്രൊഫ. ഗംഗാ ബാബു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |