SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 PM IST

പ്രതികരണം വാർഷികവും അവാർഡ് ദാനവും

award

കൊല്ലം: പ്രതികരണം മാസികയുടെ 29-ാം വാർഷികവും സാംസ്‌കാരിക വേദിയുടെ അവാർഡ് ദാന സമ്മേളനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്‌തു. സഹകരണ രംഗത്തെ സമഗ്ര സംഭാവനയ്‌‌ക്കുള്ള അംഗീകാരമായി അഡ്വ. ഇ. യൂസഫ് കുഞ്ഞിനാണ് അവാർഡ് സമ്മാനിച്ചത്. പ്രതികരണം പ്രസി‌ഡന്റ് കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, നെടുങ്ങോലം രഘു, ഉമയനല്ലൂർ തുളസീധരൻ, പൊന്നമ്മ മഹേശ്വൻ എന്നിവർ സംസാരിച്ചു. അഡ്വ. ഇ. യൂസഫ് കുഞ്ഞ് മറുപടി പറഞ്ഞു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ കെ.പി.എ.സി ലീല, എൻ.ആർ. ചന്ദ്രൻ, ആറ്റൂർ ശരത്‌ചന്ദ്രൻ, സന്ധ്യാറാണി എന്നിവരെ ആദരിച്ചു. കവിയരങ്ങ് കൊല്ലം ശേഖർ ഉദ്‌ഘാടനം ചെയ്‌തു. മണി കെ ചെന്താപ്പൂര് അദ്ധ്യക്ഷനായി. ആശ്രാമം ഓമനക്കുട്ടൻ, കുരീപ്പുഴ രാജേന്ദ്രൻ, ചവറ ബെഞ്ചമിൻ, പ്രയാർ മുരളി, അപ്‌സര ശശികുമാർ, മരുത്തടി കൃഷ്‌ണകുമാർ, രാജൻ മടയ്‌‌ക്കൽ, ഉണ്ണി പുത്തൂർ, ജഗൻ മോഹൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ആർ. സുമിത്ര സ്വാഗതവും മധു കവിരാജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL