
പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വീടുകളിൽ വെള്ളം സ്റ്റോക്ക് ചെയ്തു വെക്കുന്നതിന് എസ്.സി കുടുംബങ്ങൾക്ക് 505 രൂപ ഗുണഭോക്തൃ വിഹിതം അടച്ച് 100 കുടുംബങ്ങൾക്ക് പി.വി.സി വാട്ടർ ടാങ്ക് വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീറാ ബീബി അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നമ്പൂരത്ത് തുളസീധരൻ പിള്ള രാജേഷ് വരവിള, പ്രസന്ന, മെമ്പർമാരായ, രാജേഷ് പുത്തൻപുര , അരുൺ ഉത്തമൻ, പ്രദീപ്, ശാന്ത, സ്മിത, ശ്രീതാ സുനിൽ, നിഖിൽ മനോഹർ, മോഹനൻ പിള്ള, നസിയത്ത് ഷിഹാബ് , ഷീബ, പ്രിയ സത്യത്തിൽ, വിനു ഐ.നായർ സെക്രട്ടറി അജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |