ചവറ: കേരളത്തിൽ വർദ്ധിച്ചു വരുന്ന വന്യ മൃഗ ആക്രമണം തടയണമെന്നും പുതിയ വന്യ മൃഗ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെയും ഈ മാസം 20 ന് തിരുവനന്തപുരത്തു നടക്കുന്ന നിയമസഭ മാർച്ചിൽ കൊല്ലം ജില്ലയുടെ എല്ലാ നിയോജകമണ്ഡലത്തിലും നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കൊല്ലം കോൺഗ്രസ് ഭവനിൽ കൂടിയ കർഷക കോൺഗ്രസ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു. ചവറയിൽ മാലിന്യ പ്രശ്നത്താൽ ദുരിതമനുഭവിക്കുന്ന കെ. എം .എം. എൽ പരിസര വാസികളുടെ സ്ഥലമെറ്റെടുക്കാത്തത്തിൽ പ്രതിഷേധിച്ച് സമരം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാഞ്ഞിരം വിള ഷാജഹാൻ അദ്ധ്യക്ഷനായി. കയ്യാലതറ ഹരിദാസ്, ചവറ മധു,വിളക്കുപാറ ഡാനിയേൽ, ബിനി അനിൽ, പ്രേകുമാർ, എ.എ.അസീസ്, ആക്കൽ സുഭാഷ്, സുഭാഷ് ബോസ്, അഡ്വ.നൗഷാദ്, ചേന്നക്കര രാധാകൃഷ്ണ പിള്ള, പരിമണം ബിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |