പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിഷരഹിത പച്ചക്കറി കുട്ടികളുടെ പങ്കാളിത്തത്തോടെ ഉത്പ്പാദിപ്പിക്കുക, അതുവഴി കുട്ടികളിൽ കൃഷിയ്ക്കുള്ള താല്പര്യം ഉണ്ടാക്കുക എന്നീ ഉദ്ദേശത്തോടെ കുന്നത്തൂർ പ്രീമെട്രിക് ഹോസ്റ്റലിൽ സുരക്ഷിത ഭക്ഷണത്തിന് പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.ഷീജ, വി.രതീഷ്, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി , ബ്ലോക്ക് മെമ്പർമാരായ പി.ഗീതാകുമാരി, വൈ. ഷാജഹാൻ, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബി.അരുണാമണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.ഷാനിദ ബീവി , പട്ടികജാതി വികസന ഓഫീസർ എസ്.രാജീവ്, കുന്നത്തൂർ കൃഷി ഓഫീസർ നന്ദകുമാർ, ബ്ലോക്ക് അസിസ്റ്റന്റ് പ്ലാൻ കോഡിനേറ്റർ കെ.ജെ.കിഷോർ ,ഹോസ്റ്റൽ വാർഡൻ അനിത, എസ്.സി പ്രൊമോട്ടർ ആര്യലക്ഷ്മി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |