SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

മണ്ണൂർക്കാവിൽ കൊട്ടിക്കയറാൻ പെരുവനം കുട്ടൻമാരാർ

കൊല്ലം: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി 18ന് വൈകിട്ട് 5ന് പെരുവനം കുട്ടൻമാരാരുടെ പാണ്ടിമേളം കൊട്ടികയറും. 'അമ്മയ്ക്കൊരു മേളം' എന്ന പേരിൽ വിശ്വാസികൂട്ടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പാണ്ടിമേളത്തിൽ പെരുവനം കുട്ടൻമാരാരോടൊപ്പം 100 വാദ്യകലാകാരന്മാരും അണിനിരക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മേളം സിനിമാതാരം ജയൻ ചേർത്തല ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി അദ്ധ്യക്ഷനാകുമെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുരേഷ് ചാമവിള പത്രസമ്മേളനത്തിൽ അറിയിച്ചു.

പെരുവനം കുട്ടൻമാരാരെ സിനിമതാരം ജയൻ ചേർത്തല ആദരിക്കും. മേളത്തോടനുബന്ധിച്ച് ചികിത്സാ ധനസഹായം വിതരണം ചെയ്യും. ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുരേഷ് ചാമവിള, പ്രസിഡന്റ്‌ രവി മൈനാഗപ്പള്ളി, മണ്ണൂർക്കാവ് വിശ്വാസികൂട്ടം സംഘാടകസമിതി കൺവീനർ ബിനു കുമാർ, ജോ. കൺവീനർ ആദർശ് രാജ്, വിനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL