SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

മെഡിട്രീന ഹോസ്പിറ്റൽ മെഗാ മെഡിക്കൽ ക്യാമ്പ്

കൊല്ലം: പത്താം വാർഷികത്തോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പും വിവിധ ഹെൽത്ത് പാക്കേജുകളുമായി മെഡിട്രീന ഹോസ്പിറ്റൽ. 20 മുതൽ 30 വരെ നടത്തുന്ന ക്യാമ്പിൽ 10 രൂപയ്ക്ക് ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാണ്.

ആശുപത്രിയിൽ നടന്ന വിപുലമായ പരിപാടിയിൽ എം.ഡിയും ചെയർമാനും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ.പ്രതാപ് കുമാർ അദ്ധ്യക്ഷനായി. സീനിയർ സർജൻ ഡോ. എൻ.എൻ.മുരളി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ് സ്വാഗതം പറഞ്ഞു.

മുരളി മുകുന്ദഹരി രചിച്ച "പ്രത്യക്ഷദൈവം പെറ്റമ്മ" മഹാകാവ്യം ചടങ്ങിൽ പ്രകാശനം ചെയ്തു. ഗ്യാസ്‌ട്രോ എൻട്രോളജി സർജൻ ഡോ. ബൈജു സേനാധിപൻ, ഡോ. വത്സലകുമാരി, മെഡിട്രീന ഗ്രൂപ്പ് അഡ്വൈസർ സിദ്ധാർഥ്, സി.ഒ.ഒ രജിത് രാജൻ, ഡോ. സഞ്ജു എന്നിവർ സംസാരിച്ചു. പത്ത് വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. മീഡിയ ഹെഡ് റിയാസ് അവതാരകനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL