
കൊല്ലം: ഒന്നരമാസത്തിനിടെ ജില്ലയിൽ ചിക്കൻപോക്സ് ബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നു. കഴിഞ്ഞ ഡിസംബർ മുതൽ കഴിഞ്ഞ 15 വരെ 231 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയാണ്. ഈ വർഷം ഇതുവരെ 79 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു.
വേനൽക്കാലത്താണ് സാധാരണ രോഗം പടരുന്നതെങ്കിലും ഇപ്പോൾ മഴക്കാലത്തും രോഗം കണ്ടുവരുന്നതായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ദിവസവും കുറഞ്ഞത് അഞ്ചുപേർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്.
വേരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് ചിക്കൻ പോക്സ് പടർത്തുന്നത്. രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്. ചിക്കൻ പോക്സ് വന്നിട്ടില്ലാത്തവർ രോഗികളുമായി സമ്പർക്കം വന്നാൽ 72 മണിക്കൂറിനുള്ളിൽ വാക്സിനെടുത്താൽ പ്രതിരോധിക്കാം. 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാല് മുതൽ എട്ട് ആഴ്ച ഇടവേളയിൽ 2 ഡോസ് വാക്സിനെടുക്കണം.
ചൂട് കാലാവസ്ഥ വില്ലൻ
സാധാരണ രോഗം പടരുന്നത് ചൂട് കാലാവസ്ഥയിൽ
നിലവിലെ കാലാവസ്ഥാ വ്യതിയാനം അനുകൂലം
ചിക്കൻ പോക്സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുള്ളവരുമായി അടുത്ത സമ്പർക്കം വഴി പകരാം
ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിച്ചും
കുമിളകൾ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ ഉണങ്ങി പൊറ്റയാകുന്നത് വരെ ശ്രദ്ധിക്കണം
ലക്ഷണങ്ങൾ
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ
കുമിളകളിൽ കഠിനമായ വേദന, പഴുപ്പ്, അമിതമായ ഉറക്കം, ആശയക്കുഴപ്പം, സംഭ്രമാവസ്ഥ, നടക്കാൻ ബുദ്ധിമുട്ട്, ശ്വാസം മുട്ടൽ, രക്തസ്രാവം, കഴുത്ത് വേദന, കഠിനമായ ചുമ, വയറുവേദന
രോഗ ലക്ഷണം പ്രകടമാകുന്നത്
10 - 21 ദിവസത്തിനിടയിൽ
കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ കഴിക്കണം. മറ്രുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്. വായുസഞ്ചാരമുള്ള മുറിയിൽ കഴിയണം.
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |