SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 PM IST

എസ്.എൻ കോളേജ് ലെവൽക്രോസ്: ഒരുദിവസം അടച്ചിടുന്നത് ശരാശരി 10 മണിക്കൂർ

കൊല്ലം: ജനങ്ങളെ ദുരിതത്തിലാക്കി കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ ലെവൽക്രോസ് ഒരു ദിവസം അടച്ചിടുന്നത് ഏകദേശം 10 മണിക്കൂറെന്ന് ആർ.ഒ.ബി നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ട്. സ്ഥിരം സർവീസുകൾക്കും സ്പെഷ്യൽ ട്രെയിനുകൾക്കും പുറമേ ഗുഡ്സ് ട്രെയിനുകൾ, എൻജിൻ എന്നിവ കടത്തിവിടാനായും റെയിൽവേ ഗേറ്റ് നിരന്തരം അടയ്ക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ശമ്പളം, ചെലവ് ചുരുക്കുന്നതിനൊപ്പം ട്രെയിനുകളുടെ വേഗത വർദ്ധിപ്പാക്കാനും പരമാവധി ലെവൽക്രോസുകൾ അടയ്കാനുള്ള തീരുമാനത്തിലാണ് റെയിൽവേ. എസ്.എൻ കോളേജ് ജംഗ്ഷൻ ലെൽക്രോസ് അടച്ചാൽ നിലവിൽ റോഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾ ദുരിതത്തിലാകും. പാലം മാറ്റി സ്ഥാപിക്കാൻ അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ ഒഴിഞ്ഞുകിടപ്പില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


സ്ഥിരമായി യാത്രാക്ളേശം

 സ്ഥിരം ട്രെയിനുകൾ 46

 പുറമേ സ്പെഷ്യൽ ട്രെയിനുകളും ഗുഡ്സും

 ഗേറ്റിനപ്പുറം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 ലെവൽക്രോസ് അടച്ചാൽ വാണിജ്യ പ്രധാന്യം ഇടിയും

സ്ഥലമേറ്റെടുപ്പ് കുറയ്ക്കണം

ആർ.ഒ.ബിക്കായി നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ മൂന്ന് അലൈൻമെന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ രണ്ടാം അലൈൻമെന്റ് പ്രകാരമാണ് സ്ഥലമേറ്റെടുക്കൽ. ഒന്നാമത്തെ അലൈൻമെന്റ് തിരഞ്ഞെടുത്താൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കുറയ്ക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാമത്തെ അലൈൻമെന്റ് പ്രകാരം കൂടുതൽ ഏറ്റെടുക്കുന്നത് പുറമ്പോക്കാണ്.

പുനരധിവാസത്തിന് ഷോപ്പിംഗ് കോംപ്ലക്സ്

ആർ.ഒ.ബിക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ കച്ചവട സ്ഥാപനങ്ങൾ നഷ്ടമാകുന്നവർക്കായി കോർപ്പറേഷന്റെ നേതൃത്വത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ച് നൽകണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തിയാലേ ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമിയുടെ അളവ് കൃത്യമായി കണക്കാക്കാനാകൂ.

ആർ.ബി.ഡി.സി.കെ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL