SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

കൊല്ലം പോർട്ടിൽ എൻ.എസ്.പി.സി സുരക്ഷാ പരിശോധന

navigation

കൊല്ലം: കൊല്ലം പോർട്ട് വഴിയുള്ള ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച് നാവിഗേഷൻ സേഫ്ടി ഇൻ പോർട്ട് കമ്മിറ്റി സംഘം പരിശോധന നടത്തി. കമ്മിറ്റിയിൽ ഉൾപ്പെട്ട ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ്, ഡയറക്ടർ ജനറൽ ഒഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പ്സ്, ഹൈഡ്രോഗ്രാഫി സർവേ ഒഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഗതാഗത സുരക്ഷയ്ക്ക് പുറമേ കൊല്ലം പോർട്ടിന്റെ വികസന പദ്ധതികൾ, സുരക്ഷാ ക്രമീകരണങ്ങൾ, കടലിലെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനുള്ള നടപടികൾ എന്നിവയും പരിശോധിച്ചു. പോർട്ട് അധികൃതരുമായും ചർച്ച നടത്തി. മർക്കെന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റ് നോട്ടിക്കൽ സർവേയർ ക്യാപ്ടൻ ജി.പി.ഷേണായി, ഹൈഡ്രോഗ്രാഫിക് സർവേ ഒഫ് ഇന്ത്യയിലെ കമാൻഡർ എസ്.കെ.സാജൻ, ഡയറക്ടർ ജനറൽ ഒഫ് ലൈറ്റ് ഷിപ്പ്സ് ഓഫീസിലെ ഡെപ്യുട്ടി ഡയറക്ടർ ജേക്കബ് സക്കറിയ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം പോർട്ടിന് വൈകാതെ ഇടക്കാല നാവിഗേഷൻ സേഫ്ടി ഇൻ പോർട്ട് കമ്മിറ്റി സർട്ടിഫിക്കറ്റ് അനുവദിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL