SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

'പ്രയുക്തി' തൊഴിൽ മേള നാളെ

കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ 'പ്രയുക്തി' തൊഴിൽമേള സംഘടിപ്പിക്കും. നാളെ രാവിലെ 10ന് ആയൂർ മാർത്തോമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നടക്കുന്ന മേള മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
20ൽ പരം സ്വകാര്യ സ്ഥാപനങ്ങളിലായി 1500ലധികം തൊഴിലവസരങ്ങളാണുള്ളത്. ബാങ്കിംഗ്, എൻജിനിയറിംഗ്, ഫിനാൻസ്, അക്കൗണ്ട്‌സ്, സെയിൽസ്, മാർക്കറ്റിംഗ്, പാരാ മെഡിക്കൽ, അഡ്മിനിസ്‌ട്രേഷൻ, എഡ്യുക്കേഷൻ, ടെലികമ്മ്യുണിക്കേഷൻ, ഓട്ടോമോബൈൽസ് തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിൽദാതാക്കൾ പങ്കെടുക്കും.
എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, എൻജിനിയറിംഗ്, ഐ.ടി.ഐ ഡിപ്ലോമ അല്ലെങ്കിൽ അധിക യോഗ്യതയുള്ള 18 മുതൽ 45 വരെ പ്രായമുള്ളവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. ncs.gov.in വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന എൻ.സി.എസ് ഐ.ഡിയും അഞ്ച് ബയോഡാറ്റയുമായി പങ്കെടുക്കണം. സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ടാകും. വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടാം. ഫോൺ: 8281359930, 8304852968.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL