കൊല്ലം: റോബോട്ടിക്സ് രംഗത്തെ പുത്തൻ ആശയങ്ങളും കഴിവുകളും പ്രദർശിപ്പിക്കാനായി സംഘടിപ്പിക്കുന്ന 'കെറോക്ക്’ 25-റോബോട്ടിക്സ് ഫെസ്റ്റ് ഇന്നും നാളെയുമായി ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നടക്കും. റോബോട്ടിക്സ് എക്സ്പോയിൽ സാങ്കേതിക വിദ്യാർത്ഥികളും സാങ്കേതിക പ്രേമികളും അവതരിപ്പിക്കുന്ന പുതിയ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കും. ഇന്ന് നടക്കുന്ന ഡ്രോൺ ഷോയിൽ ആധുനിക ഡ്രോൺ സാങ്കേതിക വിദ്യകളുടെ വായുസഞ്ചാര പ്രദർശനവും ഉണ്ടാകും. നാളെ കൂടുതൽ തീവ്രമായ മത്സരങ്ങൾ നടക്കും. റോബോവാർസ്, റോബോസോക്കർ, പ്രശ്നപരിഹാര വെല്ലുവിളിയായ മൈക്രോമൗസ് എന്നിവയാണ് പ്രധാന ആകർഷണം. തെക്കേ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന 500 ഗ്രാം ആന്റ്-വെയ്റ്റ് റോബോവാർ 'കെറോക്ക്’ 25 ന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രവർത്തിക്കുന്ന റോബോട്ടിക് മോഡലുകളും പ്രോജക്ട് റൈറ്റപ്പുകളും സമർപ്പിച്ച് പങ്കെടുക്കുന്നവരെ കമ്മിറ്റി വിലയിരുത്തും. സ്കൂൾ-കോളേജ് തലങ്ങളിലുള്ള പ്രോജക്ട് മത്സരങ്ങൾ മത്സരാർത്ഥികൾക്ക് ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരം ഒരുക്കുന്നുണ്ട്. സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിച്ച് പങ്കാളിത്തവും അറിവിന്റെ കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്ന വേദിയൊരുക്കുകയാണ് ലക്ഷ്യം. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇത് പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഹോബിയിസ്റ്റുകൾക്കും ഇതൊരു വേദിയാണെന്നും സംഘാടകർ പറയുന്നു. വിശദവിവരങ്ങൾക്ക് : crobtkmce.pythonanywhere.com. ഫോൺ: 9497512166, 80784 61354
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |