കൊല്ലം: കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ വാർഷിക പൊങ്കാല മഹോത്സവം മാർച്ച് 14ന് നടക്കും. മാർച്ച് 3ന് കാപ്പ് കെട്ടി ദ്വാദശാഹ വ്രതത്തോടെ ചടങ്ങുകൾ ആരംഭിക്കും.501 പേരടങ്ങുന്ന ആഘോഷസമിതി രൂപീകരിച്ചു. ചെയർപേഴ്സണായി ഡോ. മഞ്ജു പ്രതാപിനെയും (മെഡിട്രീന ഹോസ്പിറ്റൽ), ജനറൽ കൺവീനറായി ജി. സുരേഷ്ബാബുവിനെയും തിരഞ്ഞെടുത്തു. പ്രോഗ്രാം, പബ്ലിസിറ്റി, അന്നദാനം, പൊങ്കാല, ജലവിതരണം, വൈദ്യം, ശക്തികുംഭം, പൂജ, അലങ്കാരം, ശുചീകരണം, സാമ്പത്തികം, പള്ളിവേട്ട, ആറാട്ട് എന്നിങ്ങനെ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഭരണസമിതി പ്രസിഡന്റ് ഡോ. ജി. മോഹൻ അദ്ധ്യക്ഷനായി. ആർ.എസ്.എസ്.സംസ്ഥാന വ്യവസ്ഥ പ്രമുഖ് രാജൻ കരൂർ യോഗം ഉദ്ഘാടനം ചെയ്തു. നഗർ സംഘചാലക് ആർ. ഗോപാലകൃഷ്ണൻ ആഘോഷസമിതി പ്രഖ്യാപനം നടത്തി. ആർ.എസ്.എസ് സംസ്ഥാന കാര്യകാരി സദസ്യൻ വി. മുരളീധരൻ, ഭരണസമിതി സെക്രട്ടറി എൻ.എസ്. ഗിരീഷ്ബാബു, ട്രഷറർ എ. സുന്ദരേശ്‌പൈ, ജി. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |